Hebrews 13: 1-8

Hebrews 13: 1-8
  • 1 ) Let brotherly love continue.

  • 2 ) Be not forgetful to entertain strangers: for thereby some have entertained angels unexpectedly.

  • 3 ) Remember them that are in bonds, as bound with them, and them which suffer adversity, as being yourselves also in the body.

  • 4 ) Marriage is honourable in all, and the bed undefiled: but whoremongers and adulterers God will judge.

  • 5 ) Let your conversation be without covetousness, and be content with such things as all of you have: for he has said, I will never leave you, nor forsake you.

  • 6 ) So that we may boldly say, The Lord is my helper, and I will not fear what man shall do unto me.

  • 7 ) Remember them which have the rule over you, who have spoken unto you the word of God: whose faith follow, considering the end of their conversation.

  • 8 ) Jesus Christ the same yesterday, and to day, and for ever.

Hebrews 13: 1-8
  • 1 ) സഹോദരപ്രീതി നിലനിൽക്കട്ടെ, അതിഥിസൽക്കാരം മറക്കരുതു.

  • 2 ) അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സല്ക്കരിച്ചിട്ടുണ്ടല്ലോ.

  • 3 ) നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ.

  • 4 ) വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ, എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.

  • 5 ) നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ, ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ, “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.

  • 6 ) ആകയാൽ “കർത്താവു എനിക്കു തുണ, ഞാൻ പേടിക്കയില്ല, മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യത്തോടെ പറയാം.

  • 7 ) നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ, അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ.

  • 8 ) യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.