Isaiah 48: 12-17

Isaiah 48: 12-17
  • 12 ) Hearken unto me, O Jacob and Israel, my called, I am he, I am the first, I also am the last.

  • 13 ) Mine hand also has laid the foundation of the earth, and my right hand has spanned the heavens: when I call unto them, they stand up together.

  • 14 ) All you, assemble yourselves, and hear, which among them has declared these things? The LORD has loved him: he will do his pleasure on Babylon, and his arm shall be on the Chaldeans.

  • 15 ) I, even I, have spoken, yea, I have called him: I have brought him, and he shall make his way prosperous.

  • 16 ) Come all of you near unto me, hear all of you this, I have not spoken in secret from the beginning, from the time that it was, there am I: and now the Lord GOD, and his Spirit, has sent me.

  • 17 ) Thus says the LORD, your Redeemer, the Holy One of Israel, I am the LORD your God which teaches you to profit, which leads you by the way that you should go.

Isaiah 48: 12-17
  • 12 ) യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേൾക്ക, ഞാൻ അനന്യൻ, ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു.

  • 13 ) എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു, എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു, ഞാൻ വിളിക്കുമ്പോൾ അവ ഒക്കെയും ഉളവായ്‍വരുന്നു.

  • 14 ) നിങ്ങൾ എല്ലാവരും കൂടിവന്നു കേട്ടുകൊൾവിൻ, അവരിൽ ആർ ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവർ ബാബേലിനോടു അവന്റെ ഹിതവും കല്ദയരോടു അവന്റെ ഭുജബലവും അനുഷ്ഠിക്കും.

  • 15 ) ഞാൻ, ഞാൻ തന്നേ പ്രസ്താവിക്കുന്നു, ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു, അവന്റെ വഴി സാദ്ധ്യമാകും.

  • 16 ) നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ, ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു, അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു, ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.

  • 17 ) യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.