Ephesians 1: 3-14

Ephesians 1: 3-14
  • 3 ) Blessed be the God and Father of our Lord Jesus Christ, who has blessed us with all spiritual blessings in heavenly places in Christ:

  • 4 ) According as he has chosen us in him before the foundation of the world, that we should be holy and without blame before him in love:

  • 5 ) Having predestinated us unto the adoption of children by Jesus Christ to himself, according to the good pleasure of his will,

  • 6 ) To the praise of the glory of his grace, wherein he has made us accepted in the beloved.

  • 7 ) In whom we have redemption through his blood, the forgiveness of sins, according to the riches of his grace,

  • 8 ) Wherein he has abounded toward us in all wisdom and prudence,

  • 9 ) Having made known unto us the mystery of his will, according to his good pleasure which he has purposed in himself:

  • 10 ) That in the dispensation of the fullness of times he might gather together in one all things in Christ, both which are in heaven, and which are on earth, even in him:

  • 11 ) In whom also we have obtained an inheritance, being predestinated according to the purpose of him who works all things after the counsel of his own will:

  • 12 ) That we should be to the praise of his glory, who first trusted in Christ.

  • 13 ) In whom all of you also trusted, after that all of you heard the word of truth, the gospel of your salvation: in whom also after that all of you believed, all of you were sealed with that holy Spirit of promise,

  • 14 ) Which is the earn of our inheritance until the redemption of the purchased possession, unto the praise of his glory.

Ephesians 1: 3-14
  • 3 ) സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.

  • 4 ) നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും

  • 5 ) തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു

  • 6 ) അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.

  • 7 ) അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.

  • 8 ) അതു അവൻ നമുക്കു താൻ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകലജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു.

  • 9 ) അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു.

  • 10 ) അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.

  • 11 ) അവനിൽ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽകൂട്ടി

  • 12 ) ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ.

  • 13 ) അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു,

  • 14 ) തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.