Message

From Vicar
news

ദൈവനാമത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ.

കർത്താവിൽ പ്രീയരെ, നിങ്ങൾക്കേവർക്കും ക്രിസ്തുയേശുവിൽ സ്നേഹവന്ദനം.

കഴിഞ്ഞ ഏകദേശം നാല് വർഷക്കാലമായി ലഭിക്കാതെയിരുന്ന റെസിഡൻഷൃൽ വിസാ കുവൈറ്റിൽ ഉള്ള എല്ലാ സഭാ വിഭാഗങ്ങൾക്കും ലഭിച്ചതോർത്ത് ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് ഈ ആഗസ്റ്റ് മാസത്തെ സന്ദേശം ആരംഭിക്കുന്നു. അതിനാൽ ഞാനും റെസിഡൻഷൃൽ വിസാ ക്രമീകരണങ്ങളുടെ ഭാഗമായി മുംബ്ബെയിൽ ആയിരിക്കുന്നു.

നമ്മുടെ ഇടവക ഉൾപ്പെടുന്ന ഡൽഹി ഭദ്രാസനത്തിൻറ്റെ അസംബ്ളി മീറ്റിംഗ് ജൂലൈ മാസം 13 ശനിയാഴ്ച ആയിരുന്നു. അതിൽ പങ്കെടുക്കുവാൻ എനിക്കും സാധിച്ചു.ആഗസ്റ്റ് മാസം ഭദ്രാസനദിനമായി കൊണ്ടാടുമ്പോൾ നാമും ഭദ്രാസനമിഷൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം. ഭദ്രാസന ഹെറിറ്റേജ് ഫണ്ട് കളക്ഷനായി ഡെൽഹി ഭദ്രാസന സെക്രട്ടറി ആയി പ്രവർത്തിക്കുന്ന റവ.സാം ഏബ്രഹാം അച്ചൻ നമ്മുടെ ഇടവക സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നു. മലയാളനാട് കർക്കടക മാസവും വടക്കേ ഇൻഡൃ ശ്രാവൺ മാസത്തിലേക്കും കടക്കുമ്പോൾ വേദപാരായണത്തിൽ പ്രാധാനൃം നൽകുന്നു. ആയതിനാൽ നമുക്കും വേദപുസ്തകധൃാനത്തിനും വായനയ്ക്കുമായി കൂടുതൽ പ്രാധാനൃം നൽകുവാൻ ശ്രമിക്കാം. സങ്കീർത്തനങ്ങൾ.1:2, യഹോവയുടെ നൃായപ്രമാണത്തിൽ സന്തോഷിച്ച് അവൻറ്റെ നൃായപ്രമാണത്തിൽ രാപ്പകൽ ധൃാനിക്കുന്നവൻ ഭാഗൃവാൻ. യഹോവ യോശുവയോട് പറയുന്നു നീ ചെല്ലുന്നേടത്തൊക്കെയും ശുഭമായി ഇരിക്കേണ്ടതിനും നീ കൃതാർത്ഥനായും ഇരിക്കേണ്ടതിന് നൃായപ്രമാണത്തിൻറ്റെ ധൃാനത്തിൻറ്റെ പ്രാധാനൃം യോശുവയെ ഓർപ്പിക്കുന്നുണ്ട്. യോശുവ.1:7-8. . ഈ വേനലവധിയിൽ അവധിക്കാലം നാട്ടിലും വിദേശത്തേക്കും ആഘോഷിക്കുന്ന മക്കൾക്കും മാതാപിതാക്കൾക്കും ആശംസകളും പ്രാർത്ഥനയും അർപ്പിക്കുന്നു. ദൈവീകമായ കാവലും സംരക്ഷണവും അനുഭവിക്കുവാൻ സർവ്വശക്തനായ ദൈവം നമ്മെ സഹായിക്കട്ടെ. സാമ്പത്തിക വർഷാരംഭത്തിൽ ഓർപ്പിച്ചതുപോലെ 2024-2025 സാമ്പത്തിക വർഷത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും നമ്മുടെ ഭവനങ്ങളിൽ വൈകിട്ട് 6.00 നും 7.30നും രണ്ട് പ്രാർത്ഥനകൾ ക്രമീകരിക്കുവാൻ ആഗ്രഹിക്കുന്നു.ഈ വേനലവധിക്ക് ശേഷം നാം മടങ്ങിയെത്തുമ്പോൾ നമ്മുടെ ഭവനങ്ങളിൽ വർഷത്തിൽ ഒരു പ്രാർത്ഥനയെങ്കിലും ക്രമീകരിക്കുവാനുള്ള താത്പരൃം എല്ലാവരും കാണിക്കണമെന്ന് പ്രതേൃകം അഭൃർത്ഥിക്കുന്നു.     

ജൂലൈ മാസം 14-ാം തീയതി മാരാമൺ റിട്രീറ്റ് സെൻറ്ററിൽ വച്ച് നടന്ന ഇടവകയുടെ ഹോംലാൻറ്റ് ഫെലോഷിപ്പിൽ നേത്രത്വം നൽകിയ പ്രീയപ്പെട്ടവരോടും പങ്കെടുത്തവരോടും നന്ദി രേഖപ്പെടുത്തുന്നു. നമ്മുടെ ഇടവകയുടെ ആത്മീകമായ മുന്നേറ്റത്തിലും വളർച്ചയിലും നമ്മുടെ എല്ലാവരുടേയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. സർവ്വശക്തനായ ദൈവം നമ്മെ എല്ലാവരേയും സുരക്ഷിതമായി കാത്തു പരിപാലിക്കട്ടെ.  ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കട്ടെ.

കർത്തൃശുശ്രുഷയിൽ

റവ.ചാക്കോ.കെ.സി